Total Page views

Tuesday 20 November 2012

പയറ്റി തെളിഞ്ഞ ശിഷ്യന്മാര്‍

ചില അടവുകള്‍ അങ്ങനെയാണ്.അതു പഠിക്കണമെങ്കില്‍ പ്രത്യേക കളരിയില്‍ തന്നെ പോകേണ്ടതുണ്ട് .കളരിമുറയിലെ പതിനെട്ടു അടവും പഠിച്ച തലയികല്‍ ചന്തുവോ ഇനി അതല്ല സാക്ഷാല്‍ തച്ചോളി തന്നെ നേരിട്ടു വന്നാലും പഠിപ്പിക്കാന്‍ പറ്റാത്ത ചില അഭ്യാസമുറകളുടെ കൂട്ടത്തില്‍ ഇതും പെടും എന്നു വിവരമുള്ളവര്‍ പറയുന്നു.ഈ അടവുകള്‍ പഠിക്കണമെങ്കില്‍  KSU എന്ന കേരള സ്റ്റേറ്റ് യുണിയന്‍ കളരിയില്‍ അവിടത്തെ കളരി പരമ്പര ഗുരുക്കന്മാരുടെ കീഴില്‍ തന്നെ പഠിക്കണം .


                                                 ഇനി അഭ്യാസമുറകള്‍ എന്തെല്ലാമെന്നു നോക്കാം.ഇതിനു തലമുതിര്‍ന്ന ആശാന്മാര്‍ പറഞ്ഞിരിക്കുന്ന പേരു ആവേശം എന്നാണ്.
കളരിയിലെ എത്രാമത്തെ അടവാണെന്ന് അവരോടുതന്നെ ചോദിക്കണം.നിത്യേന ഉള്ള അഭ്യാസത്തിലൂടെ ചില പ്രത്യേക പദവിയില്‍ എത്തിയവര്‍ മാത്രമേ ഇതു പ്രയോഗിക്കാരൂള്ളൂ.

                                               ചില പ്രത്യേക ഗുരുക്കന്മാര്‍ ഗോദയിലേക്ക് കടന്നു വരുമ്പോള്‍ ഒരു വിഭാഗം ശിഷ്യന്മാര്‍ കൂട്ടത്തോടെ മുന്നോട്ട് കടന്നു വരും.കടന്നുവരുന്ന ശിഷ്യന്മാര്‍ മുണ്ട് മടക്കി കുത്താന്‍ പാടില്ല .അതു കര്‍ശനം   .ഇതിനു തടയണ തീര്‍ക്കാന്‍ മറ്റൊരു കൂട്ടം ശിഷ്യന്മാരും കടന്നു വരും .പിന്നെ ചെയ്യേണ്ടത് വന്ന ഗുരുവിന്‍റെ കീഴില്‍ ഇരുവിഭാഗവും അങ്കം കുറിക്കും .ചുവടുകള്‍ എളുപ്പമാണ് .കുത്തിനു പിടിക്കുക ,പ്രത്യേക ഭാഷ പ്രയോഗിക്കുക ,പരസ്പരം തള്ളുക-വലിക്കുക ,പറ്റുമെങ്കില്‍ ഒന്നു കയ്യെടുത്ത് ആഞ്ഞുവീശുക.മതി ഇത്രയും ധാരാളം.അങ്ങനെ പോകുന്ന ചില നിരുപദ്രവകാരമായ ചിലമുറകള്‍.


                                                   അടവുകള്‍ പിഴക്കുമ്പോള്‍ ചില ഗുരുക്കന്മാര്‍ ആക്രോശിക്കും.ചിലപ്പോള്‍ കളരിവരെ വിട്ടു പോകും എന്നുവരെ പറഞ്ഞേക്കാം.എന്നിരുന്നാലും ശിഷ്യന്മാര്‍ അങ്കം തുടരണം എന്നാണ് നിയമം.

                                                         അടുത്തിടെ കേരളത്തിലെ ചരല്‍കുന്നിലെ ഒരു പ്രധാന പഠനകളരി കേന്ദ്രത്തിലും ഈ മുറകള്‍ നടന്നു എന്നാണ് കേട്ടു കേള്‍വി . ഇതുകൂടാതെ വളരെ മുന്‍പെങ്ങോ തീയില്‍ നിന്നും എങ്ങനെ രക്ഷപെടാം എന്ന സാധാരണമായ അടവുകൂടി ഇകൂട്ടര്‍ പ്രദര്‍ശിപ്പിചിടുണ്ടേത്രെ. അന്നു അത്ഭുതകരമായ പ്രകടനം ആണ് പോലും ഇകൂട്ടര്‍ നടത്തിയത്.എന്തായാലും ഇനി പലതും പഠിക്കണമെങ്കില്‍ അവിടെ ചേര്‍ന്നാല്‍ മതി എന്നു ജനസംസാരം.


നടുകഷണം: നമ്മുടെ നാട്ടിലും ഈ മുറകള്‍ നടക്കാറുണ്ട് .ഇതിനു ആവേശം എന്നല്ല പറയുന്നത് പകരം തമ്മില്‍ തല്ലും തെറിവിളിയും എന്നാണ്.ചില ആളുകളെ വിഡ്ഢികളാക്കാം പക്ഷെ എല്ലാവരെയും അങ്ങനെ ആക്കാന്‍ പറ്റില്ലല്ലോ എന്നു നിരൂപക ഭാഷ്യം . 

No comments:

Post a Comment