Total Page views

Saturday 3 November 2012

കണ്ണൂരിലെ സുധാകരായിസം

തല്ലിയവനെ തിരിച്ചുതല്ലുക ,ഭീഷണിപെടുത്തിയവനെ തിരിച്ചടിക്കുക ഇതൊന്നും കണ്ണൂരിലെ ആളുകള്‍ക്കും രാഷ്ട്രിയകാര്‍ക്കും അറിയാത്തകാര്യം ഒന്നും അല്ല.എന്നാല്‍ ഒരു ജനപ്രതിനിധി തന്നെ  അതും അങ്ങ് ഡല്‍ഹിയിലെ ഒരു M. തന്നെ നേരിട്ടിരങ്ങിയാലോ? അതാണ് കണ്ണൂരിലെ സുധാകരായിസം.കുറച്ചു ദിവസം മുന്‍പേങ്ങോ ഒരു കോണ്‍ഗ്രസ്‌ MLA ഗുജറാത്തിലെ ഒരു ടോള്‍പിരിവു ബൂത്തില്‍ തോക്കെടുത്ത് ജീവനകാരനെ ഭീഷണി പെടുത്തുന്നത് TVയില്‍ കണ്ടപ്പോള്‍ മൂക്കത്ത് കൈവച്ചു അയ്യോടാ ! എന്തായിത് എന്നു പറഞ്ഞ കേരളജനതയിലെ കണ്ണൂരുകാര്‍ക്ക് അതിന്റെ മറ്റൊരു പതിപ്പ് നേരിട്ട് കാണാന്‍ ഒരവസരം കൈവന്നു .
                                                           ഈ കോണ്‍ഗ്രസ്‌ MP വാദിച്ചത്, സ്വാന്ത്രസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ അടച്ചവനെയോ പാവങ്ങളുടെ വിമോചനത്തിനു വേണ്ടി പോരാടി ജയിലില്‍ അടക്കപെട്ടവനെയോ മോചിപ്പിക്കാന്‍ വേണ്ടിയല്ല .പകരം നിയമവിരുദ്ധമായ രീതിയില്‍ മണല്‍ കടത്തിയവരെ പിടിച്ചുകൊണ്ടു പോയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ വന്ന ഒരു യൂത്തനെയും പിടിച്ചു പോലീസ് അറസ്റ്റു ചെയ്തു .നല്ല തന്റെടമുള്ള ഒരു പോലീസ്കാരന്‍ ചെയ്യുന്ന പണി വളപട്ടണം S.I അങ്ങോട്ട ചെയ്തു .സുധാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ സുരേഷ്ഗോപി ആയി.ഭരിക്കുന്ന തംബ്രക്കന്‍മാരുടെ ശിങ്കിടികളെ തൊടാന്‍ അത്രയ്ക്ക് ധൈര്യമോ ! ഉടനെ MP  നേരെ കാറെടുത്ത് വന്നു നല്ല ഉശിരന്‍ ഡയലോഗും കാച്ചി ക്യാമറക്ക് മുന്‍പില്‍ നല്ലൊരു ആക്ഷനും കാണിച്ചു പ്രതികളെയും കൊണ്ടു ഇറങ്ങി പോയി .മലയാള മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്തപ്പോള്‍ അതിനെ പിന്തുടര്‍ന്ന് ദേശിയ മാധ്യമങ്ങളും അതു പിന്തുടര്‍ന്നു അപ്പോഴാണ് ഇങ്ങനെയൊരു MP ഉള്ളകാര്യം പാര്‍ലിമെന്റിലെ മറ്റുള്ളവര്‍ അറിഞ്ഞതെന്ന് അസൂയകര്‍ പറയുന്നു .                                                          
                                                                      എന്നാല്‍ ഈ സുധാകരായിസം ഇതു മാത്രമാണോ അല്ലെന്നു ജനസംസാരം.കണ്ണൂര്‍ നഗരത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികളായ സംഘപരിവാറുകാരുമായി അല്ലറ ചില്ലറ കശപിശ സ്ഥിരം പതിവാണ് .ചില സംഘര്‍ഷ സമയത്ത് MP  നേരിട്ട് വന്നിടുണ്ടെത്രേ .അതാണ് യഥാര്‍ത്ഥ ജനപ്രതിനിധി എന്നു അനുകൂലികളും അതല്ല മറിച്ചു അക്രമം നടത്തുന്ന കോണ്‍ഗ്രസ്‌കാര്‍ക്ക് പിന്തുണ നല്‍കാനാണ് വന്നതെന്ന് എതിരാളികളും പറയുന്നു .എന്നാല്‍ സുധാകരായിസം ഇവിടം കൊണ്ടാവസനിക്കുന്നുണ്ടോ?ഇല്ല തന്നെ .കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഒരു ജീപ്പില്‍ നിന്നും കുറെ ഗുണ്ടകളെ പോലീസെ അറെസ്റ്റ്‌ ചെയ്തപ്പോള്‍ അതു ഗുണ്ടകളല്ല കോണ്‍ഗ്രസ്‌കാരണെന്നും പറഞ്ഞു ഉടെനെ ടിയാന്‍ ഇവരെ മോചിപ്പിക്കാന്‍ അവതരിച്ചു. ഇതൊക്കെ കണ്ടാല്‍ ജയില്‍ കിടക്കുന്ന തടവുപുള്ളികളെയും പോലീസ് അറസ്റ്റു   ചെയ്തവരെയും മൊത്തം മോചിപിച്ചു കടത്തി കൊണ്ടു പോകലാണ് ടിയാന്റെ പണി എന്നു നിരൂപകന്‍ സംശയിച്ചാല്‍ കുറ്റംപറയാന്‍ ഒക്കുമോ ? 
                                                              എന്നാല്‍ കണ്ണൂരിലെ സുധാകരയിസ ലീലകള്‍ ഇതു കൊണ്ടൊന്നും അവസാനിക്കുന്നില്ല .ഏതൊരു ജഡ്ജി കൈകൂലി വാങ്ങിക്കുന്നത് നേരിട്ട് കണ്ടെന്നു വരെ ഇദ്ധേഹം കാച്ചിയപ്പോള്‍ നടുങ്ങിയത്  ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയാണ്‌ .ഈ കാര്യങ്ങളെ ഒക്കെതന്നെ എന്നത്തെയും പോലെ കേരള ജനത മറന്നു കഴിഞ്ഞു.
                                                                 അങ്ങനെ ടിയാന്‍ മോകനായും എല്ലാം അറിയുന്നവനായും  കാണുന്നവനായും കണ്ണൂരില്‍ പരിലസിക്കുകയാണ്.മോചകന്‍ എന്നു നിരൂപകന്‍ പറഞ്ഞത് എല്ലാത്തില്‍ നിന്നും മോചിപ്പിക്കുന്നവന്‍ എന്നല്ല കേട്ടോ ? പകരം ആക്ഷന്‍ രംഗങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസ്‌ കഥാപാത്രങ്ങളെ മാത്രം മോചിപ്പിക്കുനവന്‍ എന്നാണ് .
സുധാകരയിസം ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്  ഇവിടെ കാണാം      
 സുധാകരായിസം  അടുത്ത എപ്പിസോഡിനായി കണ്ണൂര്‍ ജനത ഇപ്പോള്‍ കാത്തിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് .

4 comments:

  1. കൊള്ളാം. കുറച്ചു കൂടി നന്നാകാനുണ്ട്.

    ReplyDelete
  2. പോലീസുകാരന്റെ എന്നിട്ടും തഥൈവ !

    ReplyDelete
  3. "Janaprathinidhi"...ennalle oomanapperu.......!

    "Yadhaa Raja - thadha Praja"

    ithu thanne janathinte roopamaaya prathinidhi

    ReplyDelete
    Replies
    1. യഥാ സുധാ ..തഥാ യൂത്താ ....എന്നതാവും കൂടുതല്‍ യോചിക്കുക

      Delete