Total Page views

Monday 24 December 2012

ഇതിഹാസ സമാനമായ പോരാട്ടത്തോടെ സ്വാമി വിവേകാനന്ദപാറ

ഒരു മഹത്തായ രാഷ്ട്രത്തിലാകെ ആലസ്യവും അടിമത്തവും നിലനിന്നിരുന്ന സമയം.സ്വാതന്ത്ര്യബോധത്തിന്‍റെ ചിന്തകള്‍ ചിലരില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കാലഘട്ടം.കൃത്യമായ ദിശാബോധമില്ലാതെ ജീവിതത്തിന്‍റെ ഓരോ ദിവസവും തള്ളി നീക്കിയ ഒരു ജനത.ഇതായിരുന്നു ഭാരതത്തിന്‍റെ അന്നത്തെ അവസ്ഥ.

                                                          ഈ അലസതയ്ക്കും അകര്‍മണ്യതയ്ക്കും എതിരെ ശക്തമായ ഭാഷയും തന്‍റെ കര്‍മപഥത്തിലൂടെയുള്ള നിരന്തര ചലനവുംകൊണ്ട് ഒരു രാഷ്ട്രത്തിന്റെ ജനതയ്ക്കാകമാനം വ്യക്തമായ ദിശാബോധവും ദേശസ്നേഹവും നല്‍കിയത് സ്വാമി വിവേകാനന്ദനായിരുന്നു.ചിക്കാഗോവിലെ സുപ്രസിദ്ധമായ പ്രസംഗം തൊട്ട് വെറും ഒന്‍പതുവര്‍ഷ കാലേയളവില്‍ ഈ പരമ പവിത്ര രാഷ്ട്രത്തിലെ ഓരോ മണ്‍തരികള്‍ക്കുപോലും രാഷ്ട്രസ്നേഹത്തിന്റെ വീര്യം അദ്ദേഹത്തിനു പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞു.അദ്ദേഹം സന്ദര്‍ശിച്ച ഓരോ പ്രദേശവും താന്‍ മനസുകൊണ്ട് തൊട്ടറിഞ്ഞ ഓരോ സ്ഥലവും വിവേകാനന്ദ സ്വാമിയുടെ പേരില്‍ അറിയപെടാന്‍ തുടങ്ങി എന്നതിന് കാലം സാക്ഷിയായി.

പക്ഷെ അതിന്റെ പിറകിലെ ചില പോരാട്ടങ്ങളുടെ ചരിത്രം ആരാലും ചികഞ്ഞെടുത്തു പരിശോധിക്കപെടാതെ സാവധാനത്തില്‍ മണ്‍മറഞ്ഞു പോകുന്ന അവസ്ഥ സംജാതമായിടുണ്ട്.അതില്‍ പ്രധാനമാണ് കന്യാകുമാരി കടലില്‍ ആര്‍ത്തലച്ചു വരുന്ന തിരമാലകളെ തഴുകി നില്‍ക്കുന്ന വിവേകാനന്ദപാറ എന്ന പേരില്‍ എന്നറിയപെടുന്ന ശ്രീപാദപാറ.

ഭാരതത്തിന്റെ പുരാണഗ്രന്ഥങ്ങളെ പരിശോധിച്ചാല്‍ ശ്രീ കന്യാകുമാരിദേവി ശ്രീ പരമേശ്വരനെ പതിയായി ലഭിക്കുവാന്‍ തപസ്സു ചെയ്ത പാറയാണ്‌ ശ്രീ പാദപാറ എന്ന പേരിലും പിന്നീടു വിവേകാനന്ദ പാറ എന്നും അറിയപെടുന്നത്.ശ്രീ കന്യകുമാരിദേവിയുടെ തൃപാദം പതിഞ്ഞു എന്നു വിശ്വസിക്കുന്ന പ്രത്യേക അടയാളവും ഇന്നും ആ പാറയില്‍ കാണുവാന്‍ സാധിക്കും.ഈ പ്രത്യേകത ഉള്ളതുകൊണ്ടും ഭാരതത്തിന്റെ തെക്കേ അറ്റത്തു ഭാരത മാതാവിന്റെ തൃപാദങ്ങളില്‍  അര്‍ചിച്ച പുഷ്പങ്ങള്‍പോലെ നിലനില്‍ക്കുന്നത് കൊണ്ടുമാകാം സ്വാമി വിവേകാനന്ദന്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തിനു കൃത്യമായ രൂപരേഖ ലഭിക്കുവാന്‍ തുടര്‍ച്ചയായി മൂന്നു ദിവസങ്ങള്‍ (ഡിസംബര്‍ 25,26,27) ധ്യാന നിമഗ്നനായി ഈ പാറയില്‍ കഴിഞ്ഞത്. അദ്ദേഹത്തിനു ഇവിടെ നിന്നും വ്യക്തമായ ദിശാബോധം ലഭിക്കുകയും ഭാരത സംസ്കൃതിയുടെ മഹത്വം ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കാനുള്ള പ്രചോദനം ലഭിക്കുകയും ചെയ്തു.തുടര്‍ന്നു വന്ന ഒന്‍പതു വര്‍ഷങ്ങള്‍ ലോകം മുഴുവന്‍ അദ്ധേഹത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കുകയായിരുന്നു.


1962 വിവേകാനന്ദ സ്വാമിയുടെ ജന്മശതാബ്ധി സമുചിതമായി ആഘോഷിക്കുവാന്‍ ദേശസ്നേഹമുള്ള ജനത തയ്യാറെടുത്തു തുടങ്ങി.ജാതി-മത ചിന്തകള്‍ക്കപ്പുറത്തു  മതവര്‍ഗീയത തൊട്ടു തീണ്ടാത്ത ഒരുപറ്റം ദേശസ്നേഹികള്‍ അദ്ധേഹത്തിന്റെ ജന്മശതാബ്ധിയോടനുബന്ധിച്ചു ശ്രീ പാദപാറയില്‍ ഒരു വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചു.കന്യാകുമാരിയിലെ ഒരു പറ്റം ദേശസ്നേഹികള്‍ ഹിന്ദു സേവാ സംഘം എന്ന പേരില്‍ ഒരു സമിതി ഇതിനായി രൂപികരിക്കുകയും ചെയ്തു.ഏതാണ്ട് ഇതേ സമയം മദിരാശി ( ഇന്നത്തെ ചെന്നൈ)യിലെ ശ്രീരാമക്രിഷ്ണ മിഷനും സമാന ചിന്താഗതിയുമയി മുന്നോട്ട് പോകുന്നുണ്ടായിരുന്നു.ഈ രണ്ടു പ്രസ്ഥാനങ്ങളും ഈയൊരു മഹത്തായ സംരഭതിനു വേണ്ടി പരസ്പരം യോചിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.അതോടെ ഈ സംരഭം ജനശ്രദ്ധ പിടിച്ചു പറ്റുകയും മാധ്യമങ്ങള്‍  അതേറ്റെടുക്കുകയും ചെയ്തു.

                                                   പക്ഷെ ഈ സംരഭത്തെ എതിര്‍ത്തുകൊണ്ട് കത്തോലിക്ക മതവിഭാഗം രംഗത്ത് വന്നു.

തങ്ങളുടെ ചിന്താശേഷി മതഭ്രാന്തിന്റെയും വര്‍ഗീയതയുടെയും തൊഴുത്തില്‍കൊണ്ടു പണയം വെച്ച ചില തല്‍പരകക്ഷികളായിരുന്നു ഈ എതിര്‍പ്പിനു പിന്നിലുണ്ടായിരുന്നത്.സങ്കുചിത മനസ്സില്‍ നിന്നും ഉടലെടുത്ത ഇരുണ്ട ആശയങ്ങള്‍ അവരെ ഈ മഹാത്മാവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു.

പൊതുവെ ക്രിസ്തിയ വിഭാഗങ്ങള്‍ക്കു മേല്‍കൈ ഉണ്ടായിരുന്ന പ്രദേശത്തു എതിര്‍പ്പും സ്വാഭാവികമായി.1962 ഏപ്രില്‍ 4)o തിയ്യതി എതിരെറ്റത് ഭാരതത്തിന്റെ ദേശിയവാദികളുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പുന്നതിനു സമാനമായ പ്രവര്‍ത്തിയോടെയായിരുന്നു.അന്നായിരുന്നു പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിചിരുന്ന സ്ഥലത്ത് വലിയൊരു കുരിശൂ നാട്ടിയത്.
ലക്ഷ്മണേട്ടന്‍

ഈ പ്രവര്‍ത്തിയോടെ അവര്‍  ദേശിയതയെ വെല്ലുവിളിച്ചു.ഈ പ്രവര്‍ത്തിയെ വെറുതെ തള്ളി കളയുവാനോ കണ്ടില്ലെന്നു നടിക്കുവാണോ ദേശ സ്നേഹികള്‍ക്കാകുമായിരുന്നില്ല. കാരണം അവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത് ഒരു ജാതി-മത ചിന്ഹമായിരുന്നില്ല പകരം ഭാരതത്തിന്റെ യുഗപുരുഷന്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ യായിരുന്നു.ആ പാറയില്‍ ഇതല്ലാതെ മറ്റെന്താണ് സ്ഥാപിക്കാന്‍ സാധിക്കുക .ഈ ദേശിയ വീക്ഷണം പോലും മതത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ഇക്കുട്ടര്‍ ശ്രമിച്ചു.പക്ഷെ കര്‍മധീരരായ ദേശിയബോധമുള്ള യുവാക്കള്‍ ഇതിനെതിരെ പൊരുതാന്‍ തീരുമാനിച്ചു.ഇതിനു ലക്ഷ്മണന്‍,ബാലന്‍ തുടങ്ങി ദേശസ്നേഹമുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ സ്വജീവിതം ഭാരതമാതാവിന്റെ തൃപാദങ്ങളില്‍ അടിയറവെച്ചു.ആ മതചിന്ഹം പാറയില്‍ നിന്നും എടുത്തു മാറ്റി.രാഷ്ട്രം ഒന്നായി ആഗ്രഹിച്ച പുണ്യ പ്രവര്‍ത്തി ഈ ധീരരായ ആളുകള്‍ ഒരു മണികൂര്‍ കൊണ്ടു ഇല്ലാതാക്കി.അതോടെ പാറയും പരിസര പ്രദേശവും മത ഭ്രാന്തന്‍മാരെ കൊണ്ടു നിറഞ്ഞു.ഒടുവില്‍ നിയമ സംരക്ഷണം പാറക്കു നല്‍കുവാന്‍ തീരുമാനം ആയി.


സംഘടിത മതവിഭാഗങ്ങളുടെ മുന്നില്‍ ഏറാന്‍ മൂളികളാകുന്ന സര്‍ക്കാര്‍ ഇന്നു മാത്രമല്ല അന്നും ഇവിടെ ഉണ്ടായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഭക്തലിംഗം സര്‍വ്വ ശക്തിയും ഉപയോഗിച്ചു പാറയില്‍ വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്തു.അതിനു അദ്ദേഹം ചില ദാര്യം എന്ന രീതിയില്‍ പറഞ്ഞ വാക്കുകള്‍ "വേണമെങ്കില്‍ ഒരു ശിലാഫലകം അവിടെ സ്ഥാപിച്ചോളൂ"  എന്നാണ്.

അങ്ങനെ മന്നത്ത് പദ്മനാഭനെ അധ്യക്ഷനാക്കി 1963 ജനുവരി 17 നു ഒരു ഫലകം പാറമേല്‍ സ്ഥാപിക്കപെട്ടു.പക്ഷെ മനസ്സ് നിറച്ചും മതഭ്രാന്തുമായി നടന്ന ചിലര്‍ ശിലാഫലകം നാലു മാസത്തിനുശേഷം 1963 മെയ്‌ 16നു തകര്‍ത്തു കടലിലേക്ക്‌ വലിച്ചെറിഞ്ഞു.

അതോടെ സമിതിയുടെ പ്രവര്‍ത്തനം അധികാര-നിയമ കുരുക്കില്‍പെട്ടു ഇഴയാന്‍ തുടങ്ങി.
                                             ഈ സമയത്തായിരുന്നു നിയതിയുടെ നിയോഗം പോലെ ഏകാനാഥ റാനഡേ രംഗപ്രവേശനം ചെയ്യുന്നത്.ആ സമയത്ത് അദ്ദേഹം രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ സര്‍ കാര്യവഹ്  ചുമതല താല്‍കാലികമായി വഹിക്കുകയായിരുന്നു.വിവേകാനന്ദ കൃതികളില്‍ അതിഗഹനമായ ഒരു പഠനം ഇതിനകം തന്നെ അദ്ദേഹം നടത്തി കഴിഞ്ഞിടുണ്ടായിരുന്നു .അതിന്റെ ക്രൊഡികരണം എന്ന നിലയില്‍ ഒരു പുസ്തകം എഴുതി പ്രസിദ്ധികരിക്കുകയും ചെയ്തിടുണ്ട്.രാഷ്ട്രിയ സ്വയം സേവക് സംഘം ഏല്‍പിച്ച താല്‍കാലിക ചുമതലയില്‍ നിന്നും ഒഴിഞ്ഞശേഷം നാഗ്പൂര്‍ കാര്യാലയത്തില്‍നിന്നും യാത്രതിരിക്കാന്‍ ഇറങ്ങുമ്പോള്‍ ഗുരുജി അദേഹത്തെ തന്റെ അടുക്കലേക്കു വിളിക്കുന്നു.അദ്ധേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചോദിച്ചു."താങ്കളുടെ സേവനം വിവേകാനന്ദപ്രതിമ സ്ഥാപിക്കുന്നതിനു പ്രയോചനകരമാകുമെന്നു ഇവര്‍ പറയുന്നു അതെപറ്റി താങ്കളുടെ അഭിപ്രായം എന്താണ് ?".പൊതുവെ വിഷയങ്ങളെ അതിഗഹനമായി പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഏകാനാഥ റാനഡേ പെട്ടൊന്നൊരു മറുപടി പറഞ്ഞില്ല .പകരം ആലോചിച്ചു ഉത്തരം നല്‍കാം എന്നു പറഞ്ഞു അവിടെനിന്നും ഇറങ്ങി.അദ്ദേഹം ഇതിനുവേണ്ടി പല വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സ്ഥലങ്ങളും നേരിട്ട് സന്ദര്‍ശിച്ചു.വിവരങ്ങള്‍ ശേഖരിച്ചു അതിഗഹനമായി പഠിച്ചതിനുശേഷം നാഗ്പൂരിലേക്ക് തിരിച്ചു വന്നു .

ഇതു ഏറ്റെടുക്കാന്‍ തയ്യാറാണെന്നു ഗുരുജിയെ അറിയിച്ചു."ഇനി കുറച്ചുകാലം സംഘകാര്യം മറ്റുള്ളവര്‍ നോക്കി കൊള്ളും താങ്കള്‍ ഈ ദൗത്യം പൂര്‍ത്തികരിക്കുക" എന്നു പറഞ്ഞനുഗ്രഹിച്ചു.


ആ സമയം മുതല്‍ ഈ ദൗത്യത്തിനു പുതിയമാനങ്ങളും വ്യക്തമായ ദിശാബോധവും കൈവന്നു തുടങ്ങി.അദ്ദേഹം സമിതിയില്‍ അoഗമായി.കാരണം പുറത്തുനിന്നും കൊണ്ട് ഈ പുണ്യ പ്രവര്‍ത്തിയില്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.ആദ്യമായി കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറിനെ സന്ദര്‍ശിച്ചു.ഈ കാര്യം സംസാരിച്ചു.

പക്ഷെ ഹുമയൂണ്‍ കബീറിന്റെ മറുപടി വിചിത്രമായിരുന്നു.സ്വാമി വിവേകാനന്ദ പ്രതിമ അവിടെ വന്നാല്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടാകും എന്നു പറഞ്ഞു അദ്ദേഹം കൈകഴുകി.പക്ഷെ രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്നും ആര്‍ജിചെടുത്ത ഇച്ഛാശക്തിയും ആത്മവിശ്വാസവും അത്ര പെട്ടന്നൊന്നും ഇല്ലാതായി പോകുന്നതായിരുന്നില്ല.വേണ്ടപ്പോള്‍ വേണ്ടതു ചെയ്യാന്‍ കഴിയുന്ന ശ്രുതം എന്ന സ്വയം സേവകന്റെ ഗുണവും അദ്ദേഹതിനു വേണ്ടുവോളം ഉണ്ടായിരുന്നു.

അദ്ദേഹം നേരെ പോയത് നിരവധി പത്രമോഫിസുകളിലെക്കയിരുന്നു.പത്രാധിപന്മാരെ കണ്ടു കാര്യങ്ങള്‍ വിശദികരിച്ചുകൊടുത്തു.പത്രങ്ങളില്‍ തുടര്‍ച്ചയായി.ഹുമയൂണ്‍ കബീറിന്റെ ഈ വിചിത്രവാദത്തെ ഖണ്ഡിച്ചുകൊണ്ട്  ലേഖനപരമ്പരകള്‍ വരാന്‍ തുടങ്ങി.ഒടുവില്‍ ഹുമയൂണ്‍ കബീര്‍ ഒരു സ്വയംസേവകന്റെ ഇച്ചാശക്തിക്കു മുന്‍പില്‍ മുട്ടു മടക്കി.


പിന്നീടു ഏകാനാഥ റാനഡേക്കു കാണാനുണ്ടായിരുന്നത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ ആയിരുന്നു.തികഞ്ഞ ദേശിയവാദിയായ അദ്ദേഹം  മഹത്തായ സം ഭത്തിനു പൂര്‍ണ പിന്തുണ നല്‍കാമെന്നേറ്റു.അദ്ദേഹം മറ്റു എം.പിമാരുടെ പിന്തുണ കൂടി നേടിയെടുക്കുന്നതിന് ഉപദേശിക്കുകയും ചെയ്തു.കോണ്‍ഗ്രസിന്റെയും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെയും എം.പി മാരുടെ പിന്തുണ നേടിയെടുക്കുക അത്ര എളുപ്പമുള കാര്യമായിരുന്നില്ല .ഇതുകൊണ്ട് തന്നെ ഈ പാര്‍ട്ടികളിലെ   സര്‍വ്വസമ്മനതനായ ഒരാള്‍ ഒപ്പുവച്ചാല്‍ മറ്റുള്ളവരും ഇതേ പാതയിലേക്ക് വരും എന്ന ദീര്‍ഘ വീക്ഷണം ഏകാനാഥ റാനഡേയെകൊണ്ട് കോണ്‍ഗ്രസ്‌ എം .പി യായ രഘുനാദ് സിംഗിനെ സമീപിക്കാന്‍ പ്രേരിപ്പിച്ചു.അങ്ങനെ ആദ്യ ഒപ്പ് അദ്ധേഹത്തില്‍നിന്നും സ്വീകരിച്ചു.അതോടെ കോണ്‍ഗ്രസ്‌ എം.പിമാര്‍ ഒന്നടങ്കം അതില്‍ ഒപ്പുവച്ചു.തുടര്‍ന്ന് കമ്മ്യൂണിസ്റ്റ്‌ എം.പി മാരുടെ പിന്തുണ നേടിയെടുക്കാന്‍ ബംഗാളിലേക്ക് പോവുകയും രേണുചക്രവര്‍ത്തി അടക്കം മുഴുവന്‍ എം.പി മാരും ഇതില്‍ ഒപ്പു വച്ചു.എവിടെ,എപ്പോള്‍,ആരെ സമീപിക്കമെന്ന സ്വയം സേവകന്റെ സഹചമായ ശ്രുതം ഇവിടെയും പ്രവര്‍ത്തിച്ചു .അങ്ങനെ 323 എം .പി മാര്‍ ഈ പുണ്യ കര്‍മത്തിന് പിന്തുണ പ്രഖ്യാപിച്ചു .മദിരാശി സര്‍കാരാണ് അന്തിമ തീരുമാനം എടുകേണ്ടത്             എന്ന് പറഞ്ഞു  നെഹ്രു ഇതില്‍ നിന്നും ഒഴിഞ്ഞു മാറി.ഈ സംരഭതിനു മുഴുവന്‍ അനുമതിയും നല്‍കേണ്ടിയിരുന്നത് മദിരാശി സര്‍ക്കാരായി മാറി.

ഭക്തലിംഗം നേരെത്തെ തന്നെ എതിര്‍പ്പരിയിച്ചിരുന്നു . അതുകൊണ്ടുതന്നെ അദ്ദേഹത്തെ നേരിട്ടു സമീപിച്ചു അനുമതി നേടിയെടുക്കുക പ്രയാസമായിരുന്നു.ഏകാനാഥ റാനഡേ മന്ദിരത്തിന്റെ ഏകദേശ രൂപം തയ്യാറാക്കുകയും ശ്രീ കാമകോടി ശങ്കരാചാര്യരെ സമീപിക്കുകയും ചെയ്തു.അദ്ദേഹം ചില മാറ്റങ്ങളോടെ രൂപരേഖ അംഗിരിച്ചു .ഇവിടെയും ഏകാനാഥ റാനഡേയുടെ കൂര്‍മബുദ്ധി പ്രവര്‍ത്തിക്കുകയായിരുന്നു.കാരണം ഭക്തലിംഗം ആരാധിക്കുന്ന വ്യക്തിയായിരുന്നു കാമകോടി ശങ്കരാചാര്യര്‍.ആരാധ്യപുരുഷന്‍ പദ്ധതിയും മന്ദിരത്തിന്റെ രൂപരേഖയും അംഗിരിച്ചു കഴിഞ്ഞാല്‍ എങ്ങനെ ഭക്തനു എതിര്‍ക്കുവാന്‍ സാധിക്കും?.ഒടുവില്‍ ഭക്തലിംഗവും സമ്മതിച്ചു.നിയമകുരുക്കുകള്‍ വളരെ വിദഗ്തമായി ഒഴിവായി.മന്ദിരത്തിന്റെ നിര്‍മാണത്തിനു വേണ്ടിയുള്ള അനുമതി നേടിയെടുത്തു.


ഇവിടെ സസൂക്ഷ്മം വീക്ഷിച്ചാല്‍ മനസിലാകുന്നത്, രാഷ്ട്രിയത്തിന്റെ ഒരു ലാഞ്ചനപോലും കടന്നു വരാതിരിക്കാന്‍ ഏകാനാഥ റാനഡേ ശ്രദ്ധിച്ചിരുന്നു.ചില എം.പിമാര്‍ വിഷയം പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അദ്ദേഹം അനുവദിച്ചിരുന്നില്ല.കാരണം രാഷ്ട്രിയ പരമായി അവതരിപ്പിക്കപെട്ടാല്‍ നല്ലതായാലും ചീത്തയാലും മറ്റുകക്ഷികള്‍ എതിര്‍ക്കും എന്ന വിശാല വീക്ഷണം അദ്ദേത്തിനുണ്ടായിരുന്നു.
അങ്ങനെ നിയമ പ്രശ്നത്തിന്റെ കാറുംകോളും ഒരുവിധം ഒഴിഞ്ഞു കിട്ടി.

                                             ഇനി അടുത്ത പ്രതിസന്ധി ധനശേഖരണമായിരുന്നു.കാരണം ആദ്യം വെറും ഒരു പ്രതിമ മാത്രം മതി എന്നതില്‍ നിന്നും മാറിവന്ന രൂപ രേഖയില്‍ മന്ദിരവും ശ്രീപാദം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു ക്ഷേത്രവും അടക്കം വളരെ  ബൃഹത്തായ രൂപരേഖയായി പരിണമിചിരുന്നു.ഏകദേശ ചിലവ് 1 കോടി 35 ലക്ഷം ആയിരുന്നു.പലരും ഇത്രയും വലിയ തുകയില്‍ മനസുടക്കി പ്രതീക്ഷകള്‍ നഷ്ടപെട്ടെങ്കിലും ഏകാനാഥ റാനഡേ ഇച്ഛാശക്തിക്കു മുന്‍പില്‍ ഈ പ്രതിസന്ധികള്‍ ഇല്ലാതാകുന്ന കാഴ്ചയാണ് കണ്ടത് .അദ്ദേഹം പണത്തിനു വേണ്ടി പലരെയും സമീപിച്ചു .പലരും ഉപാധികളോടെ പണം കൊടുത്തു .

എന്തിനേറെ പറയുന്നു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജ്യോതി ബസുവിന്റെ ഭാര്യ കമല ബസുപോലും പണം പിരിക്കാന്‍ അദേഹത്തെ സഹായിച്ചു.

അങ്ങനെ 1964 നവംബര്‍ മന്ദിരത്തിനു വേണ്ടിയുള്ള ആദ്യ കല്ല്‌ കൊത്തി.മന്ദിരത്തിനു വേണ്ടിയുള്ള കല്ലുകള്‍ തന്ജാവൂരില്‍ നിന്നും എത്തിക്കുക എന്നത് വളരെ ശ്രമകരമായ ജോലി ആയിരുന്നു.അതിനു മുന്‍പേ തന്നെ പാറയ്ക്കു ഈ മന്ദിരത്തെ താങ്ങി നിര്‍ത്താനുള്ള ശക്തിയുണ്ടോ എന്ന് പരിശോധിക്കുന്ന ശ്രമകരമായ ദൗത്യം നടത്തിയിരുന്നു. ശ്രീ കന്യാകുമാരി ദേവിയുടെ അനുഗ്രഹത്താല്‍ അതും വിജയകരമായി പൂര്‍ത്തിയാക്കി എന്നു ഏകാനാഥ റാനഡേ അഭിപ്രായപെട്ടു.പിന്നീടു സ്വാമിജിയുടെ ഒരു ചിത്രം വരക്കാനുള്ള ശ്രമകരമായ ദൗത്യം ആയിരുന്നു .കാരണം ഈ ചിത്രത്തെ അടിസ്ഥാനമാക്കി വേണം പ്രതിമയുടെ രൂപകല്പന നടത്തുവാന്‍ ഉണ്ടായിരുന്നത്.

ഏതാണ്ട് രണ്ടര വര്‍ഷത്തോളം വേണ്ടി വന്നു ഈ ഒരു ചിത്രം വരയ്ക്കുന്ന ആളെ കണ്ടെത്തുവാന്‍ എന്നു പറയുമ്പോള്‍ അതിലെ സൂക്ഷമത മനസിലാക്കവുന്നത്തെ ഉള്ളു .

അദ്ദേഹം ആദ്യം വരച്ച ചിത്രം സ്വീകാര്യമായിരുന്നില്ല രണ്ടാമത്തെ ചിത്രം അതി ഗംഭീരം ആയിരുന്നു .ഇന്നു വിവേകാനന്ദ പാറയില്‍ ഉജ്വല തേജസോടെ വിവേകാനന്ദന്‍ നില്‍ക്കുന്ന ചിത്രം സംഘത്തിന്റെ  സൃഷ്ടിയാണെന്നു അറിയുന്നവര്‍ വളരെ വിരളമാണ്.പിന്നീടു ഭാരതത്തിലെ പ്രഗല്‍ഭരായ എട്ടു ശില്പികള്‍ക്ക്‌ അയച്ചു കൊടുത്തു മാതൃക ഉണ്ടാക്കുവാന്‍ ആവശ്യപെട്ടു.അതില്‍ രണ്ടെണ്ണം തിരഞ്ഞെടുത്തു.ഒരെണ്ണം  മന്ദിരതിനകത്തും മറ്റൊരെണ്ണം ഇന്നു വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിലും സ്ഥിതിചെയ്യുന്നു.

വിവേകാനന്ദ പാറയില്‍ സ്ഥാപിച്ചിരിക്കുന്ന സ്വാമിജിയുടെ പ്രതിമയുടെ ദൃഷ്ടി കൃത്യമായി ശ്രീ പാദത്തില്‍ പതിക്കത്തക്ക വന്നമുള്ള പ്രതിമയാണ് ഇന്നു മന്ദിരത്തിലുള്ളത്.

1970 ഓഗസ്റ്റ്‌  27നു ഭാരതത്തിന്റെ  അന്നത്തെ  പ്രസിഡണ്ട്‌ ശ്രീ വി.വി.ഗിരി മന്ദിരം രാഷ്ട്രത്തിനു  സമര്‍പിച്ചു.കരുണാനിധി അധ്യക്ഷത വഹിച്ചു .

ഇന്നു വിവേകാനന്ദ പാറയില്‍ സന്ദര്‍ശനം നടത്തുന്ന പലരും ഈ ഇതിഹാസ സമാനമായ പോരാട്ടത്തിന്റെ ചരിത്രം  അറിയാതെ പോകുന്നുണ്ട് .വിവേകാനന്ദ പാറയിലെ ധ്യാന മന്ദിരത്തിനകത്ത് നിന്നും പ്രവഹിക്കുന്ന ഓം കാര ശബ്ദത്തിനു ഇച്ഛാശക്തിയുടെ കരുത്തു കൂടിയുണ്ട് .മുന്‍പില്‍ നിന്നും പാറി കളിക്കുന്ന കേസരി വര്‍ണ പതാകയ്ക്ക് ധര്‍മ സംരക്ഷണത്തിന്റെ ചരിത്രം കൂടി പറയാനുണ്ട് .കലിയുഗത്തില്‍ ധര്‍മത്തെ സംരക്ഷിക്കുന്നവരെ മാത്രമേ ധര്‍മം സംരക്ഷിക്കുകയുള്ള് എന്ന ആപ്തവാക്യം ഇവിടെ സാര്‍ത്ഥകമാകുന്നു.


27 comments:

  1. വളരെ ഗം ഭീരം നിരൂപകാ...
    അതിനു സ്വജീവന്‍ അര്‍ പ്പിച്ച ആ സേവകരുടെ പേരുകള്‍ കൂടി ഓര്‍ മ്മപ്പെടുത്തുന്ന ഒരു കുറിപ്പു കൂടി പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. ഒരു ജീവിതം മുഴുവന്‍ വിവേകാനന്ദ പാറക്കു വേണ്ടി സമര്‍പിച്ച ലക്ഷ്മണെട്ടനെ പോലുള്ളവരെ കുറിച്ചും അവര്‍ നടത്തിയ ധീരമായ പ്രവര്‍ത്തിയെ കുറിച്ചും ഉള്ള ലേഖനം തീരച്ചയയും പ്രസിധികരിക്കാം

      Delete
    2. https://www.facebook.com/photo.php?fbid=169528119885026&set=a.106644396173399.13224.100004835171632&type=1&relevant_count=1&ref=nf

      Delete
  2. ലക്ഷ്മനെട്ടന്റെ ഫോട്ടോ കൂടി വെക്കായിരുന്നു

    ReplyDelete
  3. ഗംഭീരം..യാത്ര തുടരട്ടെ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. നന്നായി , അഭിനന്ദനങ്ങള്‍

    ReplyDelete
  6. അഭിനന്ദനങ്ങള്‍

    ReplyDelete
  7. good effort , this was a much needed article and need of the hour , congrats

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. good effort..
    ഇത്തരം ലേഖനങ്ങള്‍ പുതു തലമുറയ്ക്ക് നല്ല പ്രചോദനം നല്കാന്‍ ഉപകരിക്കും

    ReplyDelete
  10. നന്നായി അഭിനന്ദനങ്ങള്‍
    പുതു തലമുറയ്ക്ക് വേണ്ടി ഇനിയും എഴുതുക

    ReplyDelete
  11. വളരെ നന്നായിരിക്കുന്നു ... പലതും പുതിയ അറിവാണ് .. നന്ദി ..

    ReplyDelete
  12. anybody can tell , hw it is helpful to the society or generation ........ , i think vivakananda wate his time , if it is wrong sorry......

    ReplyDelete
    Replies
    1. ചോദ്യം വളരെ പ്രസക്തി ഉള്ളത് തന്നെ ...വിവേകാനന്ദ പാറ എങ്ങനെ സമൂഹത്തിനു ഗുണകരമായി ?.....വിവേകാനന്ദ പാറ എന്നത് ഒരു ട്രസ്റ്റിന്റെ കീഴില്‍ വരുന്നതാണ് ...ആ ട്രസ്റ്റ്‌ പാറയും അതിനോടനുബന്ധിച്ച സ്ഥലവും ചേര്‍ത്തു ഒരു മികച്ച വിദ്യാഭ്യാസസ്ഥാപനം ,ജാതി -മത ഭേധമെന്യെ സംസ്കാര മൂല്യങ്ങള്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ , വളരെ തുച്ചമായ ചിലവില്‍ താമസ സൗ കാര്യം എന്നിവ ലഭിക്കുന്നുണ്ട് .മാത്രവുമല്ല ..ഈ പദ്ധതി തുടങ്ങുന്നതിനു മുന്‍പേ വരെ ശ്രീപാദ പാറയില്‍ ആരും പോയിരുന്നില്ല .ഇപ്പോള്‍ നിരവധിപേര്‍ അവിടേക്ക് പോകുന്നുണ്ട് അതിന്‍റെ മുഴുവന്‍ വരുമാനവും തമിള്‍നാട് സര്‍കാറിനു ലഭിക്കുന്നു .അത് പൊതുജനങ്ങള്‍ക്കു തന്നെയാണ് ലഭിക്കുന്നത് . മാത്രവുമല്ല എന്ന് ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട് .അതിലെ വരുമാനവും സമൂഹത്തിനു തന്നെയാണ് ലഭിക്കുന്നത് .

      Delete
    2. This comment has been removed by the author.

      Delete
    3. The person who asked the question need to do more introspection. When you think Swami Vivekananda 'wasted' his time, there is no point in explaining the what is the use of organizations like Vivekananda Kendra. Now you need to define what is the 'useful' way of spending time. Swamiji realized the eternal truth, thereby he realized the meaning of this worldly life. Thus he became a living example of 'the goal of human life' even in this recent times. His life inspire millions of humans to look inwards in search of the 'truth' behind this whole worldly life. All his work and the organizations like Vivekananda Kendra guides people towards that ultimate truth. If that is wasteful, please explain what is useful in life ? And who are the people who lived a more meaningful lives than great me like Swamiji. Swamiji's life inspired our freedom struggle. Made people fearless, patriotic and instilled self respect in them. He is the real hero of modern India. If you point out any great Indian from modern times -like Gandhiji, Bose, Savarkar, Aravinda Ghosh, Tagore, etc, you can see that they lead 'useful' lives inspired by Swamiji.

      വിവേകാനന്ദ സ്മാരക സമിതി ഇപ്പോള്‍ വിവേകാനന്ദ കേന്ദ്രവും കൂടിയാണ്. ഭാരതമെങ്ങും പരന്നുകിടക്കുന്ന നിരവധി രാഷ്ട്രസേവന പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നു. സ്കൂളുകള്‍, യോഗ സെന്‍ററുകള്‍, സാമൂഹ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, ലൈബ്രറികള്‍, പ്രസിദ്ധീകരണ വിഭാഗം തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നു. അനേകം യുവതീ യുവാക്കള്‍ നിസ്വാര്‍ഥ സേവനത്തിനായി അവരിലൂടെ രംഗത്തിറങ്ങുന്നു. ഇന്നിപ്പോള്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ആ പാറയില്‍ എത്തി സ്വാമിജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തിരിച്ചു പോകുന്നു. ഇതൊക്കെ wasteful ആണോ സുഹൃത്തേ ?

      Delete
  13. ഇങ്ങിനെയൊരു ഭഗീരഥ പ്രയത്നം ഇതിന്ന് പുറകിലുള്ളത് അറിഞ്ഞിരുന്നില്ല.

    ReplyDelete
  14. ഗംഭീരം .......ഇത്രയധികം പ്രയത്നം ഇതിനു പിന്നില്‍ ഉണ്ടെന്നു അറിയുന്നത് ഇപ്പോഴാണ്‌ ...നന്ദി.......
    അവരെ മനസ് കൊണ്ട് നമിക്കാന്‍ ഈ ലേഖനത്തിലൂടെ ഒരു അവസരം തന്നതിന്..

    ReplyDelete
  15. ഈ മേല്‍ പറഞ്ഞ കാര്യമെല്ലാം പൂജ്യ ഏകനാഥ്ജീയുടെ മുഖത്തുനിന്നു തന്നെ, 1982 June മാസ All India Yoga Shibir ല്‍ പങ്കെടുത്തപ്പോള്‍ കേള്‍ക്കുവാന്‍ സാധിച്ചു. ഓരോ സാമന്യ പൗരനില്‍നിന്നും വെറും ഒരു രൂപ മാത്രം വാങ്ങി, ഭാരതത്തിലെ എല്ലാം പൗരന്മാരേയും വിവേകാനന്ദ സ്മാരക സ്ഥാപനത്തിന്റെ ഭാഗഭാക്കിയത് ഏകനാഥ്ജിയുടെ തീക്ഷ്ണ്യ ചാതുര്യമായിരുന്നു.

    അതിനുശേഷം വിവേകാനന്ദപുരം സ്ഥാപിക്കാന്‍ 1നും 2ണ്ടും തുണ്ടുകാളായി പല വ്യക്തികളില്‍നിന്നും ഇപ്പോള്‍ കാണുന്ന 100 acre campus സ്ഥാപിക്കുവാനുള്ള സംരംഭത്തെപറ്റിയും, അതിനുണ്ടായിരുന്ന വര്‍ഗ്ഗിയവാദികളുടെ എതിര്‍പ്പും അദ്ദേഹം വിവരിക്കുകയുണ്ടായി.

    ReplyDelete
  16. അന്ന് കന്യാകുമാരി ജില്ല പ്രചാരക് ആയിരുന്ന ലക്ഷ്മണ്‍ജി സ്വയംസേവകരുടെ ത്യാഗപൂര്‍ണമായ പലസംഭവങ്ങളും പറയുകയുണ്ടായിട്ടുണ്ട്‌ എന്നെ ആദ്യമായി അവിടേക്ക് കൊണ്ട് പോയതും അദ്ദേഹമായിരുന്നു ...!ഏതായാലും ഈ ഉദ്യമത്തിനു ആശംസകള്‍ ..!!

    ReplyDelete
  17. അഭിനന്ദനങ്ങള്‍..

    ReplyDelete
  18. സത്യത്തില്‍ ബ്ലോഗ്‌ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയി !!!
    ഭാരതത്തിന്റെ അഭിമാനചിന്നം .. അതിന്റെ പിന്നിലെ ത്യാഗം ..
    അവര്‍ണനിയം ....ഈശ്വര കല്പിതമായത്.. അത് ഒരു ശക്തിക്കും
    തടയാനാവില്ല...ഈ മഹനിയ കര്‍മത്തില്‍ പങ്കെടുത്ത എല്ലാ മഹാത്മാക്കള്‌ക്കും
    എന്റെ പ്രണാമം ..

    ReplyDelete
  19. goooooooooooooooooooooooooooood!!!!!!!!

    ReplyDelete
  20. അറിയപ്പെടാത്ത ചില സത്യങ്ങള്‍..ഗംഭീരമായിരിക്കുന്നു......

    ReplyDelete
  21. https://www.facebook.com/notes/vinay-nair/lakshmanji-one-of-the-forgotten-heroes/241359395875994

    ReplyDelete