Total Page views

Friday 26 October 2012

ഗോ സംരക്ഷണം (ഡോ:വര്‍ഗീസ്‌ കുര്യന്‍ ശ്രീ ഗുരുജിയുടെ കാഴ്ചപാടിനെകുറിച്ച്)


1967ല്‍ ഗവര്‍മെന്റിന്റെ ഒരു ഹൈപവര്‍ കമ്മിറ്റിയില്‍ എന്‍.ഡി.ഡി.ബി ചെയര്‍മാനെന്ന നിലയില്‍ ഞാന്‍ ക്ഷണിക്കപെട്ടു .സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സര്‍ക്കാര്‍ ആയിരുന്നു ചെയര്‍മാന്‍. അഗ്രികള്‍ച്ചര്‍ പ്രൈസസ് കമ്മിഷന്‍ ചെയര്‍മാനായിരുന്ന അശോക് മിത്ര,പുരിയിലെ ശങ്കരാചാര്യര്‍,സെന്‍ട്രല്‍ ഫുഡ്‌ ടെക്നോളജിയില്‍ റിസര്‍ച്ച് ഇൻസ്റ്റിട്ട്യുട്ടിന്റെ ഡയറക്റ്റര്‍ ആയിരുന്ന എച്.എ.ബി പാര്‍പ്പിയ, രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ(ആര്‍.എസ്.എസ്) മേധാവിയായിരുന്ന എം.എസ് ഗോള്‍വൾകര്‍  എന്ന ഗുരിജി തുടങ്ങിയവര്‍ ആയിരുന്നു പശുസംരക്ഷണ പ്രസ്ഥാനത്തിന്റെ കമ്മറ്റിയംഗങ്ങള്‍.  
                                               എന്നെ അദ്ദേഹത്തില്‍ ആകര്‍ഷിച്ച പ്രധാനസംഗതി, തീവ്രമായ രാജ്യസ്നേഹമുള്ള ഒരിന്ത്യകാരനയിരുന്നു അദ്ദേഹം എന്നതായിരുന്നു .തന്റെ കാഴ്ചപാടുള്ള ദേശിയത പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത് എന്നു നിങ്ങള്‍ക്ക് വേണമെങ്കില്‍ വാദിക്കാം .പക്ഷെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല .ഒരു ദിവസം ഞങ്ങളുടെ മീറ്റിങ്ങുകളില്‍ ഒന്നില്‍ ഗോ സംരക്ഷണത്തെകുറിച്ചുള്ള ചര്‍ച്ച നടന്നു .ഗോവധം നിരോധിക്കണമെന്ന് തീവ്രമായി വാദിച്ചതിനു ശേഷം അദ്ദേഹം എന്റെ അടുത്തെത്തി ചോദിച്ചു .'കുര്യന്‍ ഗോവധത്തെകുറിച്ചു ഞാന്‍ ഇത്രയേറെ സംസരിക്കുന്നതെന്തുകൊണ്ടാണെന്ന് ഞാന്‍ നിങ്ങളോടു പറയട്ടെ ?
                                                          ഞാന്‍ പറഞ്ഞു : ' തീര്‍ച്ചയായും പറയൂ .നിങ്ങളെപ്പോലെ ബുദ്ധിശാലിയായ ഒരാള്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് എന്നറിയാന്‍ എനിക്ക് താല്പര്യം ഉണ്ട് .'

ഗോവധം നിരോധിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് ഞാന്‍ പെറ്റിഷന്‍ നല്‍കിയത് ഗവര്‍മെന്റിനെ അംബരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു'.അദ്ദേഹം എന്നോട് വിശദീകരിച്ചു.'10 ലക്ഷം ഒപ്പുകള്‍ ശേഖരിച്ചു പെറ്റിഷന്‍ രാഷ്ട്രപതികു നല്‍കാനായിരുന്നു എന്റെ തീരുമാനം .ഇതുമായി ബന്ധപെട്ടു ഞാന്‍  രാജ്യമെബാടും സഞ്ചരിച്ചു.അങ്ങനെയാണ് ഞാന്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ എത്തിയത് .
                                                  അവിടെ ഒരു സ്ത്രീ,തന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണം നല്‍കി അവരെ ജോലിക്കും സ്കൂളിലും ഒക്കെ അയച്ചതിനു ശേഷം ഈ പെററിഷനുമായി ഒപ്പു ശേഖരിക്കാനായി,കത്തുന്ന വെയിലില്‍ ഓരോ വീടും കയറിയിറങ്ങി.എന്തിനാണ് അവര്‍ എത്ര മാത്രം കഷ്ടപെടുന്നത് ഞാന്‍ അത്ഭുപെട്ടു .അവരുടെ പശുവിനു വേണ്ടിയായിരുന്നു അവര്‍ കഷ്ടപാടുകള്‍ ഏറ്റെടുത്തതെന്നു അപോഴാണ് എനിക്ക് മനസില്ലായത്‌ . അതിനെ ആശ്രയിച്ചാണ്‌ അവര്‍ ജീവിക്കുന്നത്.അവരുടെ ജീവിതത്തില്‍ പശുവിന്റെ സ്ഥാനം എത്ര വലുതയിരുന്നുവെന്നു ഞാന്‍ മനസിലാക്കി.
                                   നമ്മുടെ രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥയെകുറിച്ച് ഒന്നാലോചിച്ചു നോക്കുക .നല്ലതെന്തും വൈദേശികവും മോശമായതെന്തും സ്വദേശിയുമായി തീര്‍ന്നിരിക്കുന്നു .ഇന്നും നാം നല്ല ഇന്ത്യകാരനെന്നു വിശേഷിപ്പിക്കുന്നത് ആരെയാണ് ?.സ്യൂട്ടും ടൈയും ഹാറ്റും ധരിക്കുന്ന ആളെ.മോശം ഇന്ത്യ ക്കാരനായി കണക്കാക്കുന്നത് മുണ്ടുടുക്കുന്ന ആളെയും നമ്മുടെതായ കാര്യങ്ങളെക്കുറിച്ച് അഭിമാനിക്കുന്നതിനു പകരം മറ്റു രാജ്യങ്ങളെ അനുകരിച്ചാല്‍ ഈ രാജ്യമെങ്ങനെ നന്നാവും?അപ്പോഴാണ് പശുവിനു രാജ്യത്തെ എകികരിക്കാന്‍ കഴിയുമെന്ന് എനിക്ക് മനസിലായത് - ഭാരത സംസ്കാരത്തിന്റെ പ്രതീകമാണ്‌ പശു .
                                                  ഇത്രയും കേട്ടതോടെ ഇന്ത്യകാരനയിരിക്കുന്നതിനെകുരിച്ച് ആളുകളുടെ ഉള്ളില്‍ അഭിമാനം വളര്‍ത്തിയെടുക്കാനാണ് അദ്ധേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ടായിരുന്നു .അദ്ധേഹത്തിന്റെ വ്യക്തിത്വത്തിലെ ഈ അംശം എന്നെ വളരെ ഏറെ ആകര്‍ഷിച്ചു .ഇതായിരുന്നു എനിക്കറിയാവുന്ന ഗോൾവൽകർ .സത്യസന്ധനും കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന ആളെന്നനിലയില്‍ ആണ് ഞാന്‍ അ ദ്ധേഹത്തെ കണ്ടത് . 

അവലംബം :  എനിക്കുമൊരു  സ്വപ്നമുണ്ടായിരുന്നു [ഡോ:വര്‍ഗീസ് കുര്യന്‍ ]

1 comment: