Total Page views

Tuesday 20 November 2012

പയറ്റി തെളിഞ്ഞ ശിഷ്യന്മാര്‍

ചില അടവുകള്‍ അങ്ങനെയാണ്.അതു പഠിക്കണമെങ്കില്‍ പ്രത്യേക കളരിയില്‍ തന്നെ പോകേണ്ടതുണ്ട് .കളരിമുറയിലെ പതിനെട്ടു അടവും പഠിച്ച തലയികല്‍ ചന്തുവോ ഇനി അതല്ല സാക്ഷാല്‍ തച്ചോളി തന്നെ നേരിട്ടു വന്നാലും പഠിപ്പിക്കാന്‍ പറ്റാത്ത ചില അഭ്യാസമുറകളുടെ കൂട്ടത്തില്‍ ഇതും പെടും എന്നു വിവരമുള്ളവര്‍ പറയുന്നു.ഈ അടവുകള്‍ പഠിക്കണമെങ്കില്‍  KSU എന്ന കേരള സ്റ്റേറ്റ് യുണിയന്‍ കളരിയില്‍ അവിടത്തെ കളരി പരമ്പര ഗുരുക്കന്മാരുടെ കീഴില്‍ തന്നെ പഠിക്കണം .


                                                 ഇനി അഭ്യാസമുറകള്‍ എന്തെല്ലാമെന്നു നോക്കാം.ഇതിനു തലമുതിര്‍ന്ന ആശാന്മാര്‍ പറഞ്ഞിരിക്കുന്ന പേരു ആവേശം എന്നാണ്.
കളരിയിലെ എത്രാമത്തെ അടവാണെന്ന് അവരോടുതന്നെ ചോദിക്കണം.നിത്യേന ഉള്ള അഭ്യാസത്തിലൂടെ ചില പ്രത്യേക പദവിയില്‍ എത്തിയവര്‍ മാത്രമേ ഇതു പ്രയോഗിക്കാരൂള്ളൂ.

                                               ചില പ്രത്യേക ഗുരുക്കന്മാര്‍ ഗോദയിലേക്ക് കടന്നു വരുമ്പോള്‍ ഒരു വിഭാഗം ശിഷ്യന്മാര്‍ കൂട്ടത്തോടെ മുന്നോട്ട് കടന്നു വരും.കടന്നുവരുന്ന ശിഷ്യന്മാര്‍ മുണ്ട് മടക്കി കുത്താന്‍ പാടില്ല .അതു കര്‍ശനം   .ഇതിനു തടയണ തീര്‍ക്കാന്‍ മറ്റൊരു കൂട്ടം ശിഷ്യന്മാരും കടന്നു വരും .പിന്നെ ചെയ്യേണ്ടത് വന്ന ഗുരുവിന്‍റെ കീഴില്‍ ഇരുവിഭാഗവും അങ്കം കുറിക്കും .ചുവടുകള്‍ എളുപ്പമാണ് .കുത്തിനു പിടിക്കുക ,പ്രത്യേക ഭാഷ പ്രയോഗിക്കുക ,പരസ്പരം തള്ളുക-വലിക്കുക ,പറ്റുമെങ്കില്‍ ഒന്നു കയ്യെടുത്ത് ആഞ്ഞുവീശുക.മതി ഇത്രയും ധാരാളം.അങ്ങനെ പോകുന്ന ചില നിരുപദ്രവകാരമായ ചിലമുറകള്‍.


                                                   അടവുകള്‍ പിഴക്കുമ്പോള്‍ ചില ഗുരുക്കന്മാര്‍ ആക്രോശിക്കും.ചിലപ്പോള്‍ കളരിവരെ വിട്ടു പോകും എന്നുവരെ പറഞ്ഞേക്കാം.എന്നിരുന്നാലും ശിഷ്യന്മാര്‍ അങ്കം തുടരണം എന്നാണ് നിയമം.

                                                         അടുത്തിടെ കേരളത്തിലെ ചരല്‍കുന്നിലെ ഒരു പ്രധാന പഠനകളരി കേന്ദ്രത്തിലും ഈ മുറകള്‍ നടന്നു എന്നാണ് കേട്ടു കേള്‍വി . ഇതുകൂടാതെ വളരെ മുന്‍പെങ്ങോ തീയില്‍ നിന്നും എങ്ങനെ രക്ഷപെടാം എന്ന സാധാരണമായ അടവുകൂടി ഇകൂട്ടര്‍ പ്രദര്‍ശിപ്പിചിടുണ്ടേത്രെ. അന്നു അത്ഭുതകരമായ പ്രകടനം ആണ് പോലും ഇകൂട്ടര്‍ നടത്തിയത്.എന്തായാലും ഇനി പലതും പഠിക്കണമെങ്കില്‍ അവിടെ ചേര്‍ന്നാല്‍ മതി എന്നു ജനസംസാരം.


നടുകഷണം: നമ്മുടെ നാട്ടിലും ഈ മുറകള്‍ നടക്കാറുണ്ട് .ഇതിനു ആവേശം എന്നല്ല പറയുന്നത് പകരം തമ്മില്‍ തല്ലും തെറിവിളിയും എന്നാണ്.ചില ആളുകളെ വിഡ്ഢികളാക്കാം പക്ഷെ എല്ലാവരെയും അങ്ങനെ ആക്കാന്‍ പറ്റില്ലല്ലോ എന്നു നിരൂപക ഭാഷ്യം . 

Tuesday 13 November 2012

അതിരുദ്രം

സര്‍വ്വം ശിവമയം എന്ന തത്വമുള്‍കൊള്ളുന്ന ശ്രീരുദ്ര മന്ത്രങ്ങളാല്‍ കണ്ണാടിപറമ്പ് അനുഗ്രഹീതമായിരിക്കുന്നു.പതിനൊന്നു ദിവസം നീണ്ടു നിന്ന അതിരുദ്ര മഹായജ്ഞത്തിനു പരിസമാപ്തിയായി.നൂറുകണക്കിനു ആളുകളുടെ നിരന്തരമായ കഠിനപരിശ്രമവും ശ്രീപരമേശ്വരന്‍റെ അനുഗ്രഹവും കൂടി ചേര്‍ന്നപ്പോള്‍ ഈ മഹത്തായ ദൗത്യം പൂര്‍ത്തികരിക്കുകയായിരുന്നു.

                                                           ഭാരതത്തില്‍ നിന്നും മാത്രമല്ല വിദേശരാജ്യങ്ങളില്‍നിന്നു പോലും ലക്ഷകണക്കിനു ഭക്തരും,വിമര്‍ശകരും ,പഠിതാക്കളും,യജ്ഞഭൂമിയിലേക്കു പ്രവഹിക്കുകയായിരുന്നു. വിമര്‍ശകരും പഠിതാക്കളും യജ്ഞഭൂമി സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ മനസ്സില്‍ ഒരല്‍പമെങ്കിലും ഭക്തിയുടെ ലാഞ്ചന അല്ലെങ്കില്‍ ചുരുങ്ങിയത് ഇതിന്‍റെ സംഘാടകരെ അഭിനന്ദിക്കാനുള്ള മനസെങ്കിലും ഉണ്ടായിടുണ്ടാകാം എന്നു നിസംശയം പറയാം.കണ്ണൂര്‍ നഗരത്തില്‍നിന്നും ഏതാണ്ട് 10 കി.മി അകലെയാണ് കണ്ണാടിപറമ്പ് എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്.അവിടെ ശിവ-ശാസ്ത ക്ഷേത്ര സന്നിധിയിലാണ് കേരളത്തിലെതന്നെ ഏഴാമത്തെ അതിരുദ്ര മഹായജ്ഞം നടന്നത്.1984 ല്‍ തൃശൂര്‍ വടക്കുംനാഥാ ക്ഷേത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ അതിരുദ്രമഹായജ്ഞം നടന്നത്.

                                                    കണ്ണാടിപറമ്പിലേക്ക് KSRTC അടക്കമുള്ള പ്രത്യേക ബസ്‌ സര്‍വീസുകള്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരുക്കിയിരുന്നു.വ്യതിസ്ഥ വീക്ഷണത്തിലും ഇസത്തിലുംപെട്ട ആളുകള്‍ ഈ ലോക മംഗളകാരണമായ അതിരുദ്ര മഹായജ്ഞത്തെ തടസപെടുത്താന്‍ ശ്രമിച്ചെങ്കിലും പരമശിവന്‍റെ കാരുണ്യത്താല്‍ അതൊക്കെ നിഷ്പ്രഭമാകുന്ന കാഴ്ചയ്ക്കാണ് കണ്ണാടിപറമ്പ് സാക്ഷ്യം വഹിച്ചത്.ഹിന്ദു സമൂഹത്തിലെ പ്രമുഖ ആചാര്യന്മാരും പണ്ഡിതന്മാരും യജ്ഞവേദിയില്‍ തങ്ങളുടെ അറിവുകള്‍ പങ്കുവെച്ചപ്പോള്‍ പൊളിചെറിയപ്പെട്ടത്‌ കലാഹരണപെട്ട സിദ്ധാന്തങ്ങളും ഇസങ്ങളുമായിരുന്നു.തങ്ങള്‍ ഇതുവരെ വിശ്വസിച്ച ഇസങ്ങളേക്കാള്‍ എത്രയോ മടങ്ങു മികച്ചതും വിശാല വീക്ഷണവുമുള്ള ഒരു പാരബര്യതിന്‍റെ പിന്തുടര്‍ചകാരാണ് നമ്മളെന്ന തിരിച്ചറിവ് യജ്ഞശാലയിലേക്ക്‌ ജനസാഗരം സൃഷ്ടിക്കുന്നതിനു കാരണമായി.

                                                കണ്ണാടിപറമ്പില്‍  ക്രമികരിച്ച രണ്ടു യജ്ഞശാലയില്‍ ഒന്നില്‍ അതിരുദ്രത്തിനുവേണ്ടി പീOങ്ങള്‍ ഒരുക്കിയിരുന്നു.മറ്റൊന്നില്‍ അഖണ്ഡ ഭാരതത്തിന്‍റെ രേഖചിത്രം വരച്ചിരുന്നു.









എന്താണ് അതിരുദ്രം

രുദ്രാഭിഷേകം ക്ഷേത്രങ്ങളില്‍ ചെയ്യുന്ന സാധാരണ ചടങ്ങാണ്.ശിവനെ ശ്രീരുദ്ര മന്ത്രം ചൊല്ലി അഭിഷേകം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്.


ശ്രീരുദ്ര മന്ത്രത്തില്‍ രണ്ടു ഭാഗങ്ങള്‍ ഉണ്ട്
(1) നമകം ( നമകത്തില്‍ നമ: നമ: എന്ന പദം ആവര്‍ത്തിച്ചു വരും )
(2) ചമകം( ചമകത്തില്‍ ചമേ ചമേ എന്ന പദം ആവര്‍ത്തിച്ചു വരും)

നമകത്തിലും ചമകത്തിലും 11  അനുവാകങ്ങള്‍()() (ചെറിയ അധ്യായങ്ങള്‍ ഉണ്ട് .11 അനുവാകങ്ങളിലായി 15,13,17,17,15,15,16,17,19,9,13 എന്നിങ്ങനെ 166 മന്ത്രങ്ങള്‍ ഉണ്ട്.ശ്രീ രുദ്രമന്ത്രം ആരംഭിക്കുന്നത് മൂന്നാം ചമകത്തില്‍ വച്ചാണ്.

ശ്രീ രുദ്രമന്ത്ര ജപം ഈ രീതിയില്‍ ആണ്
ആദ്യം ഒരു അനുവാകം ചമകം പിന്നെ 11  നമകം
രണ്ടാം അനുവാകം ചമകം പിന്നെ 11  നമകം
മൂന്നാം അനുവാകം ചമകം പിന്നെ നമകം ....
അങ്ങനെ 11 അനുവാകം ചമകം പിന്നെ നമകം വരെ തുടരുന്നു.

ഇത്രയും മന്ത്രത്തെ ആകെ കൂടി ഒരു രുദ്രി എന്നു പറയുന്നു.


ലഘുരുദ്രം
11 രുദ്രി ചേര്‍ന്നാല്‍ ഒരു ലഘുരുദ്രം.ഒരാള്‍ക്കു 11 ദിവസം കൊണ്ടു തീര്‍ക്കുകയോ അല്ലെങ്കില്‍ 11പേര്‍ ചേര്‍ന്നു ഒറ്റദിവസം കൊണ്ടു തീര്‍ക്കുകയോ ചെയ്യാം.
നമകം 11 *11 =121
ചമകം 1 *11 =11


മഹാരുദ്രം
11  ലഘുരുദ്രം ചേര്‍ന്നു ഒരു മഹാരുദ്രം ഉണ്ടാകുന്നു.അതായത് 11 പേര്‍ 11 ദിവസം 11 ഉരുവീതം ചെയ്യും.
അപ്പോള്‍ നമകം 11 *121 =1331
ചമകം 11 *11  =121


അതിരുദ്രം
മഹാരുദ്രത്തിന്‍റെ 11 ഇരട്ടിയാണ് അതിരുദ്രം.ഇതു 11 ദിവസങ്ങള്‍ കൊണ്ടു മാത്രമേ തീരൂ.എല്ലാ ദിവസവും 11 സ്ഥലത്തായി 11 പേര്‍ വീതമുണ്ടാകും.11 സ്ഥലത്തും പത്മവും പൂജയും 11 വീതം കലശവും ഉണ്ടാകും.അപ്പോള്‍ 121 വേദജ്ഞര്‍ 11 ദിവസം 11  ഉരുവീതം ശ്രീരുദ്രം ജപിക്കും.
ഹോമം ഒന്നേ ഉണ്ടാവുകയുള്ളൂ.അവസാനദിവസം ഹോമത്തില്‍ വസോര്‍ധാരയോടു കൂടിയാണ് അതിരുദ്രം അവസാനിക്കുന്നത്.വസോര്‍ധാരക്ക് ചമകമാണ് മന്ത്രം.

യജുര്‍വേദത്തിലെ അഞ്ചാമത്തെ അധ്യായമാണ് രുദ്രധ്യായം.രുതം എന്നാല്‍ ദുഖം എന്നും ദ്രാവയതി എന്നാല്‍ നശിപ്പിക്കുന്നവന്‍ എന്നും ആകുന്നു .

രുദ്രയത്തിലെ എട്ടാമത്തെ അനുവകത്തില്‍ 11 മത്തെ മന്ത്രമായിട്ടാണ് നമ:ശിവായ അവതരിക്കുന്നത്.കേരളത്തില്‍ സാധാരണ ഉപയോഗിക്കുന്നത് കൃഷ്ണയജുര്‍വേദത്തിലെ അതായത് തൈത്തരീയ സംഹിതയിലെ രുദ്രധ്യായമാണ്.

ശ്രീരുദ്രം രാവിലെ ജലപാനം ചെയ്യുന്നതിന് മുന്‍പേ തന്നെ ജപിക്കണം എന്നാണ് നിയമം.

സാധാരണ അതിരുദ്രം നടക്കുന്നത് ശിവക്ഷേത്രതിനോടനുബന്ധിച്ച വിശാലമായ ശാലയില്‍ ആണ് .ജപം കഴിഞ്ഞാല്‍ കലശങ്ങള്‍ അകത്തേക്കുകൊണ്ടുപോയി അഭിഷേകം ചെയ്യണം എന്നാണ് നിയമം.അതുകൊണ്ടു ആ യാത്രക്കുള്ള സൗകര്യവും വേണം.ശ്രീരുദ്രം തുടങ്ങുന്നതിനു മുന്‍പ് പ്രസാദശുദ്ധി,ബിംബശുദ്ധി,ആചാര്യവരണം,മണ്ഡപശുദ്ധി,അഭിവാദ്യം,ദേഹ ശുദ്ധി,പ്രാണയാമം,വ്യപകാoഗം,സംഗപൂരണം,ആത്മാരധാന,ഗുരുഗണപതിപൂജ,പീOപൂജ,ആവാഹനം,ധ്യാനം,മൂര്‍ത്തിപൂജ,നിവേദ്യം,പ്രസന്ന പൂജ ,ഹോമം എന്നിവ ചെയ്തതിനുശേഷം ശ്രീരുദ്ര മന്ത്രം ജപിക്കുന്നു.  
ഇതു പതിനൊന്നു ദിവസം തുടരുന്നു ..

ഏറ്റവും ഒടുവിലത്തെ ദിവസം വസോര്‍ധാര എന്ന ചടങ്ങോടെ ശ്രീ രുദ്രയജ്ഞം സമാപിക്കുന്നു .

വസോര്‍ധാര
ഒരു ചതുരപാത്രത്തിനു ഒരു നീണ്ട വാല്‍വച്ചതുപോലുള്ള ഒരു ഉപകരണം ഉണ്ട് .അതിറെ പേര് പ്രസേകം.അതു ഉയര്‍ത്തിനിര്‍ത്താന്‍ ഒരു താങ്ങ് ഉണ്ടാകും .പാത്രത്തില്‍ നെയ്യോഴിച്ചാല്‍ അത് ധാരധാരയായി തീയില്‍ ചെന്ന് വീഴും.ഒടുവില്‍ ആചാര്യദക്ഷിണയോടെ ചടങ്ങുകള്‍ സമാപിക്കുന്നു.

ഈ ലോകത്തിലെ ഒരു ചെറുജീവിക്കുപോലും ദോഷം വരാതെ ജാതിമത ഭേദമന്യേ സമൂഹത്തിന്‍റെ  നാനതുറകളിലും പെട്ട ആളുകള്‍ ആരാധനാ നടത്തുന്നുവെങ്കില്‍  അത്തരം  ആരാധനരീതികള്‍  പ്രോത്സഹിക്കപെടെണ്ടത്  തന്നെ.അതിനു ഈ അതിരുദ്രം ഒരു നിമിത്തമാവുകയാണെങ്കില്‍ വളരെ നല്ലത്.


Saturday 3 November 2012

കണ്ണൂരിലെ സുധാകരായിസം

തല്ലിയവനെ തിരിച്ചുതല്ലുക ,ഭീഷണിപെടുത്തിയവനെ തിരിച്ചടിക്കുക ഇതൊന്നും കണ്ണൂരിലെ ആളുകള്‍ക്കും രാഷ്ട്രിയകാര്‍ക്കും അറിയാത്തകാര്യം ഒന്നും അല്ല.എന്നാല്‍ ഒരു ജനപ്രതിനിധി തന്നെ  അതും അങ്ങ് ഡല്‍ഹിയിലെ ഒരു M. തന്നെ നേരിട്ടിരങ്ങിയാലോ? അതാണ് കണ്ണൂരിലെ സുധാകരായിസം.കുറച്ചു ദിവസം മുന്‍പേങ്ങോ ഒരു കോണ്‍ഗ്രസ്‌ MLA ഗുജറാത്തിലെ ഒരു ടോള്‍പിരിവു ബൂത്തില്‍ തോക്കെടുത്ത് ജീവനകാരനെ ഭീഷണി പെടുത്തുന്നത് TVയില്‍ കണ്ടപ്പോള്‍ മൂക്കത്ത് കൈവച്ചു അയ്യോടാ ! എന്തായിത് എന്നു പറഞ്ഞ കേരളജനതയിലെ കണ്ണൂരുകാര്‍ക്ക് അതിന്റെ മറ്റൊരു പതിപ്പ് നേരിട്ട് കാണാന്‍ ഒരവസരം കൈവന്നു .
                                                           ഈ കോണ്‍ഗ്രസ്‌ MP വാദിച്ചത്, സ്വാന്ത്രസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ അടച്ചവനെയോ പാവങ്ങളുടെ വിമോചനത്തിനു വേണ്ടി പോരാടി ജയിലില്‍ അടക്കപെട്ടവനെയോ മോചിപ്പിക്കാന്‍ വേണ്ടിയല്ല .പകരം നിയമവിരുദ്ധമായ രീതിയില്‍ മണല്‍ കടത്തിയവരെ പിടിച്ചുകൊണ്ടു പോയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ വന്ന ഒരു യൂത്തനെയും പിടിച്ചു പോലീസ് അറസ്റ്റു ചെയ്തു .നല്ല തന്റെടമുള്ള ഒരു പോലീസ്കാരന്‍ ചെയ്യുന്ന പണി വളപട്ടണം S.I അങ്ങോട്ട ചെയ്തു .സുധാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ സുരേഷ്ഗോപി ആയി.ഭരിക്കുന്ന തംബ്രക്കന്‍മാരുടെ ശിങ്കിടികളെ തൊടാന്‍ അത്രയ്ക്ക് ധൈര്യമോ ! ഉടനെ MP  നേരെ കാറെടുത്ത് വന്നു നല്ല ഉശിരന്‍ ഡയലോഗും കാച്ചി ക്യാമറക്ക് മുന്‍പില്‍ നല്ലൊരു ആക്ഷനും കാണിച്ചു പ്രതികളെയും കൊണ്ടു ഇറങ്ങി പോയി .മലയാള മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്തപ്പോള്‍ അതിനെ പിന്തുടര്‍ന്ന് ദേശിയ മാധ്യമങ്ങളും അതു പിന്തുടര്‍ന്നു അപ്പോഴാണ് ഇങ്ങനെയൊരു MP ഉള്ളകാര്യം പാര്‍ലിമെന്റിലെ മറ്റുള്ളവര്‍ അറിഞ്ഞതെന്ന് അസൂയകര്‍ പറയുന്നു .                                                          
                                                                      എന്നാല്‍ ഈ സുധാകരായിസം ഇതു മാത്രമാണോ അല്ലെന്നു ജനസംസാരം.കണ്ണൂര്‍ നഗരത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികളായ സംഘപരിവാറുകാരുമായി അല്ലറ ചില്ലറ കശപിശ സ്ഥിരം പതിവാണ് .ചില സംഘര്‍ഷ സമയത്ത് MP  നേരിട്ട് വന്നിടുണ്ടെത്രേ .അതാണ് യഥാര്‍ത്ഥ ജനപ്രതിനിധി എന്നു അനുകൂലികളും അതല്ല മറിച്ചു അക്രമം നടത്തുന്ന കോണ്‍ഗ്രസ്‌കാര്‍ക്ക് പിന്തുണ നല്‍കാനാണ് വന്നതെന്ന് എതിരാളികളും പറയുന്നു .എന്നാല്‍ സുധാകരായിസം ഇവിടം കൊണ്ടാവസനിക്കുന്നുണ്ടോ?ഇല്ല തന്നെ .കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഒരു ജീപ്പില്‍ നിന്നും കുറെ ഗുണ്ടകളെ പോലീസെ അറെസ്റ്റ്‌ ചെയ്തപ്പോള്‍ അതു ഗുണ്ടകളല്ല കോണ്‍ഗ്രസ്‌കാരണെന്നും പറഞ്ഞു ഉടെനെ ടിയാന്‍ ഇവരെ മോചിപ്പിക്കാന്‍ അവതരിച്ചു. ഇതൊക്കെ കണ്ടാല്‍ ജയില്‍ കിടക്കുന്ന തടവുപുള്ളികളെയും പോലീസ് അറസ്റ്റു   ചെയ്തവരെയും മൊത്തം മോചിപിച്ചു കടത്തി കൊണ്ടു പോകലാണ് ടിയാന്റെ പണി എന്നു നിരൂപകന്‍ സംശയിച്ചാല്‍ കുറ്റംപറയാന്‍ ഒക്കുമോ ? 
                                                              എന്നാല്‍ കണ്ണൂരിലെ സുധാകരയിസ ലീലകള്‍ ഇതു കൊണ്ടൊന്നും അവസാനിക്കുന്നില്ല .ഏതൊരു ജഡ്ജി കൈകൂലി വാങ്ങിക്കുന്നത് നേരിട്ട് കണ്ടെന്നു വരെ ഇദ്ധേഹം കാച്ചിയപ്പോള്‍ നടുങ്ങിയത്  ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയാണ്‌ .ഈ കാര്യങ്ങളെ ഒക്കെതന്നെ എന്നത്തെയും പോലെ കേരള ജനത മറന്നു കഴിഞ്ഞു.
                                                                 അങ്ങനെ ടിയാന്‍ മോകനായും എല്ലാം അറിയുന്നവനായും  കാണുന്നവനായും കണ്ണൂരില്‍ പരിലസിക്കുകയാണ്.മോചകന്‍ എന്നു നിരൂപകന്‍ പറഞ്ഞത് എല്ലാത്തില്‍ നിന്നും മോചിപ്പിക്കുന്നവന്‍ എന്നല്ല കേട്ടോ ? പകരം ആക്ഷന്‍ രംഗങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസ്‌ കഥാപാത്രങ്ങളെ മാത്രം മോചിപ്പിക്കുനവന്‍ എന്നാണ് .
സുധാകരയിസം ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്  ഇവിടെ കാണാം      
 സുധാകരായിസം  അടുത്ത എപ്പിസോഡിനായി കണ്ണൂര്‍ ജനത ഇപ്പോള്‍ കാത്തിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് .